തൃശൂർ: ആലുവയിൽ 1924ൽ നടന്ന സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് സാഹിത്യ അക്കഡമി നാളെ രാവിലെ പത്ത് മുതൽ സെമിനാറും പുസ്തകപ്രകാശനവും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ. സച്ചിദാനന്ദൻ അറിയിച്ചു. ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം നിർവഹിക്കും. യോഗത്തിൽ കെ. സച്ചിദാനന്ദൻ അദ്ധ്യക്ഷനാകും. സർവമത സമ്മേളനവും ഗുരുവിന്റെ മതദർശനവും എന്ന സെമിനാറിൽ അശോകൻ ചെരുവിൽ അദ്ധ്യക്ഷനാകും.
മൂന്നിന് ഡോ. സുനിൽ പി. ഇളയിടം എഡിറ്റ് ചെയ്ത് കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിക്കുന്ന 'പലമതസാരവുമേകം' എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. മാർ ഗിവർഗീസ് കൂറിലോസ് നടത്തും, സ്വാമി ധർമ്മചൈതന്യ പുസ്തകം ഏറ്റുവാങ്ങും.