തൃശൂർ: കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ നാലിന് തേക്കിൻക്കാട് മൈതാനിയിൽ ഏകദിന ചിത്രകലാ ക്യാമ്പ് വരക്കൂട്ടം 2024 സംഘടിപ്പിക്കുമെന്ന് ഭാരാവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് ലളിത കലാ അക്കാഡമി പ്രസിഡന്റ് ബാലമുരളി കൃഷ്ണ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ. ജയിംസ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനാകും. വൈകിട്ട് നാലു വരെയാണ് ക്യാമ്പ്. അമ്പതോളം പരിഷത്ത് കലാകാരൻമാർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഡോ. യിംസ് ചിറ്റിലപ്പിള്ളി, സെക്രട്ടറി കെ.എസ്. ഹരിദാസ്, ട്രഷറർ പി.എസ്. ഗോപി, വൈസ് പ്രസിഡന്റ് സോമൻ അഥീന, ജോയിന്റ് സെക്രട്ടറി ശങ്കർജി വല്ലച്ചിറ എന്നിവർ വർത്താസമ്മേളത്തിൽ അറിയിച്ചു.