jayaraj

തൃശൂർ: റെയിൽവേ റിസർവേഷൻ മേധാവി ടി. ശിവകുമാർ വിരമിച്ചു. അദ്ദേഹത്തിന് നൽകിയ യാത്രഅയപ്പ് ചടങ്ങ് നടൻ ജയരാജ് വാരിയർ ഉദ്ഘാടനം ചെയ്തു. റെയിൽവേ ചീഫ് കമേഴ്സ്യൽ മാനേജർ പ്രസൂൺ എസ്. കുമാർ അദ്ധ്യക്ഷനായി. റെയിൽവേ മെഡിക്കൽ സൂപ്രണ്ട്‌ ഡോ. സെബാസ്റ്റ്യൻ ഐ.സി.എം.എസ്, തോമസ് ഉണ്ണിയാടൻ, ബി.എസ്.എഫ് കമാൻഡന്റ് നവീൻ കുമാർ യാദവ്, റിസർവേഷൻ ചീഫ് പി.വി. ബാബു, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ കെ.എസ്. മനോജ് കുമാർ എന്നിവർ സംസാരിച്ചു. റിട്ടയർ ചെയ്ത മുതിർന്ന ഉഗ്യോഗസ്ഥരെ ആദരിച്ചു. കെ. ഉണ്ണിക്കൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. ഡോ. തൃശൂർ കൃഷ്ണകുമാർ ഇടയ്ക്കയിൽ അരങ്ങുണർത്തി. ടി. ശിവകുമാർ മറുപടിപ്രസംഗം നടത്തി.