തൃശൂർ: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ജൈവവൈവിദ്ധ്യ പഠനോത്സവവും ക്വിസ് മത്സരവും നടത്തുന്നു. ഇടുക്കി അടിമാലിയിൽ ഹരിതകേരളം മിഷൻ യു.എൻ.ഡി.പി പദ്ധയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിദ്ധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പരിപാടി നടത്തുന്നത്. മേയ് ഏഴിന് ബ്ലോക്കുതലത്തിലും പത്തിന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ചാണ് മേയ് 20 മുതൽ മൂന്നു ദിവസം അടിമാലിയിൽ പഠനോത്സവ ക്യാമ്പ്. 7, 8, 9 ക്ലാസുകളിലേക്കുളള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ക്വിസ് മത്സരത്തിലും പഠനോത്സവ ക്യാമ്പിലും പങ്കെടുക്കുന്നതിന് കുട്ടികൾക്കുള്ള താമസവും ഭക്ഷണവും സൗജന്യമായിരിക്കുമെന്ന് ഹരിതകേരളം മിഷൻ വൈസ് ചെയർ പേഴ്‌സണുമായ ഡോ. ടി.എൻ. സീമ അറിയിച്ചു. പഠനക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് https://forms.gle/bqE94m92d8pbq-CCU7 എന്ന ലിങ്കിലൂടെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.