1

തൃശൂർ: കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശദായം സ്വീകരിക്കുന്നതിന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസറുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മേയ് 28 വരെ സിറ്റിംഗ് നടത്തുന്നു. മേയ് നാലിന് കാറളം, ഏഴിന് തിരുവില്വാമല, 10 നും 14 നും പഴയന്നൂർ, 16ന് അന്നമനട, 18ന് വേലൂർ, 21ന് കയ്പമംഗലം, 23ന് കൊണ്ടാഴി, 28ന് മുല്ലശ്ശേരി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് സിറ്റിംഗ് നടത്തുന്നത്. അംശദായം ഓൺലൈനായി അടയ്ക്കുന്നതിനാൽ അംഗങ്ങളുടെ ആധാർ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് എന്നിവ സിറ്റിംഗിന് ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു.