intuc

തൃശൂർ: മോദി ഭരണത്തിന് കീഴിൽ ഭാരതത്തിലെ തൊഴിലാളി സമൂഹം കടുത്ത ആശങ്കയിലാണെന്ന് വി.ഡി. സതീശൻ. തൊഴിൽ സംരക്ഷിക്കുന്നതിനോ, അവകാശങ്ങൾ നൽകുന്നതിനോ തൊഴിൽ മേഖലയിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനോ കേന്ദ്രസർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഒല്ലൂരിൽ നടന്ന പൊതുയോഗം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ടി.ജെ. സനീഷ് കുമാർ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. ഭാരവാഹികളായ വി.എ. ഷംസുദ്ദീൻ, ആന്റണി കുറ്റൂക്കാരൻ, സോമൻ മുത്രത്തിക്കര, എ.ടി. ജോസ്, കെ.എൻ. നാരായണൻ, എം.ആർ. രവീന്ദ്രൻ, പി.എ. റിന്റോ, റിൻസൺ വർഗീസ്, ഡേവിസ് ചക്കാലക്കൽ തുടങ്ങിയവർ സംസാരിച്ചു.