ചേർപ്പ് : മാസങ്ങളായി അടഞ്ഞുകിടക്കുന്ന ചേർപ്പ് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ നവീകരണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചേർപ്പ് യൂണിറ്റ് വാർഷിക സമ്മേളനം പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഭാഗ്യനാഥൻ അദ്ധ്യക്ഷനായി. ജില്ലാ ജന. സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, ട്രഷറർ ജോയി മൂത്തേടൻ, ജോൺസൺ ചിറമ്മൽ, ബെന്നി തോമസ്, കെ.പി. വർഗീസ്, ഷീല പ്രേംരാജ്, പി. അരുൺ, എ.കെ. ബഷീർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ : കെ.കെ. ഭാഗ്യനാഥൻ (പ്രസിഡന്റ്), പി. അരുൺ (സെക്രട്ടറി), കെ.പി. മോഹനൻ (ട്രഷറർ). വനിതാവിംഗ്: ഷീല പ്രേംരാജ് (പ്രസിഡന്റ്), ബിജി ബെന്നി (സെക്രട്ടറി), സുബൈദ (ട്രഷറർ). യൂത്ത് വിംഗ് : കെ.ജി. രതീഷ് (പ്രസിഡന്റ്), ശരത് ഗോപി (സെക്രട്ടറി), പി.എസ്. ശ്രീരാജ് (ട്രഷറർ).