1

തൃശൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 25, 26 തീയതികളിൽ തൃശൂരിൽ നടക്കും. സമ്മേളന നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. സംസ്ഥാന പ്രസിഡന്റ് മുല്ലപ്പിള്ളി കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സംഘടന സെക്രട്ടറി ടി.യു. മോഹനൻ, മേഖലാ പ്രസിഡന്റ് ഒ.എ. ജഗന്നിവാസൻ, ജില്ലാ പ്രസിഡന്റ് കെ. സതീഷ് ചന്ദ്രൻ, എ.പി. ഭരത് കുമാർ, സി.ആർ. സുരേന്ദ്രനാഥ്, എം.വി. രവി, ജി. രാധകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാനായി സി.ആർ. സുരേന്ദ്രനാഥിനെയും ജനറൽ കൺവീനറായി ജി. രാധകൃഷ്ണനെയും ട്രഷററായി പി.ആർ. നാരായണനെയും തിരഞ്ഞെടുത്തു. രണ്ട് ദിവസത്തെ സമ്മേളനത്തിൽ 1500 ലേറെ പ്രതിനിധികൾ പങ്കെടുക്കും. പാറമേക്കാവ് വിദ്യാമന്ദിറിലാണ് സമ്മേളനം.