1

തൃശൂർ: യു.എൻ.എ 20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവ് കോ- ഓർഡിനേഷൻ ഓഫീസിന്റെ ഡയറക്ടർ ഡോ. മുരളി തുമ്മാരുകുടി കേരള കാർഷിക സർവകലാശാല ബിരുദബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾകളുമായി 'കാർഷിക വിദ്യാഭ്യാസവും ഗവേഷണവും ആഗോളതലത്തിൽ 'എന്ന വിഷയത്തിൽ സംവാദം നടത്തി. വെള്ളാനിക്കര കാർഷിക കോളേജിൽ നടന്ന സംവാദം കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാർഷിക കോളേജ് വിജ്ഞാനവ്യാപന വിഭാഗം മേധാവി ഡോ. ജയശ്രീ കൃഷ്ണൻകുട്ടി, കോളേജ് ഡീൻ ഡോ. മണി ചെല്ലപ്പൻ, സെൻട്രൽ ലൈബ്രറി ലൈബ്രേറിയൻ എസ്. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. 'തകർന്ന ഭൂമി അവസരങ്ങളുടെ നാടാണെന്ന് ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. ഇന്ന് ലഭ്യമായ 4.8 ബില്യൺ ഹെക്ടർ കൃഷിഭൂമിയിൽ 40 ശതമാനത്തിനും ജീർണത ബാധിച്ചിരിക്കുന്നുവെന്നും മൊത്തം 4.1 ബില്യൺ ഹെക്ടർ വനഭൂമിയിൽ പ്രതിവർഷം 4 ദശലക്ഷം ഹെക്ടർ വനം നഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.