1

തൃശൂർ: യൂറോളജി വിഭാഗത്തിലെ ഏക ഡോക്ടർ അവധിയിൽ പ്രവേശിച്ചതോടെ ഗവ. മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം പൂട്ടി. ഇതോടെ രോഗികൾ ദുരിതത്തിൽ. മേയ് 30 വരെ വരെ യൂറോളജി വിഭാഗം പ്രവർത്തിക്കില്ലെന്നാണ് സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്. എന്നാൽ രണ്ട് മാസത്തോളം അടഞ്ഞുകിടക്കുമെന്നാണ് അറിയുന്നത്.

തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് യൂറോളജി ഒ.പി പ്രവർത്തിക്കുന്നത്. ആഴ്ചയിൽ ആയിരത്തിലേറെ പേർ തൃശൂർ മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നുണ്ട്. ഇവർക്കെല്ലാം ഇനി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരും. മെഡിക്കൽ കോളേജിൽ മരുന്നു ക്ഷാമവും രൂക്ഷമാണ്.

പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും വിരമിച്ചു

തൃശൂർ: മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. ഷീലയും വൈസ് പ്രിൻസിപ്പൽ ഡോ. വി.വി. ഉണ്ണികൃഷ്ണനും വിരമിച്ചു. പ്രിൻസിപ്പലിന്റെ ചുമതല ഫാർമക്കോളജി വിഭാഗം പ്രൊഫറായ ഡോ. കെ.ബി. സനൽ കുമാറിന് നൽകി. കഴിഞ്ഞദിവസമാണ് ഇരുവരും വിരമിച്ചത്. സൂപ്രണ്ടായിരുന്ന ഡോ. സുനിൽ കുമാറിനെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയതിനെത്തുടർന്ന് സൂപ്രണ്ടിന്റെ ചുമതല ഡോ. രാധികയ്ക്കാണ്.