tks
മേയ് ദിനറാലിയും പൊതുയോഗവും ഇരിങ്ങാലക്കുടയിൽ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.

ഇരിങ്ങാലക്കുട : സാർവദേശീയ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മേയ് ദിന റാലിയും പൊതുയോഗവും നടന്നു. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത മേയ് ദിന റാലി ഇരിങ്ങാലക്കുട മാർക്കറ്റിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി ബി.എസ്.എൻ.എല്ലിന് മുൻപിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.കെ. ഗോപി അദ്ധ്യക്ഷനായി. കെ.കെ. ശിവൻ, വി.എ. മനോജ്കുമാർ, ഉല്ലാസ് കളക്കാട്ട്, എ.എസ്. സിദ്ധാർഥൻ, കെ.വി. രാമകൃഷ്ണൻ, റഷീദ് കാറളം, വർദ്ധനൻ പുളിക്കൽ, കെ.സി. ഹരിദാസ്, എ.എസ്. റെസിൻ, ബാബു ചിങ്ങാരത്ത്, മോഹനൻ വലിയാട്ടിൽ, സി.ഡി. സിജിത്ത്, ടി.ആർ. വിനോദൻ, പി. ശ്രീരാമൻ, മല്ലിക കാറളം, ധനീഷ് കാട്ടൂർ, ബെന്നി, കെ.ആർ. രതീഷ് എന്നിവർ നേതൃത്വം നൽകി.