anoty
കെ.എം. ആന്റണി (പ്രസിഡന്റ് )

തൃശൂർ: പൊലീസ് പെൻഷനേഴ്‌സ് വെൽഫയർ അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി. സംസ്ഥാന പ്രസിഡന്റ് പി. കെ. ലംബോദരൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. ആന്റണി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ കല്ലറ, സംസ്ഥാന ജില്ലാ ഭാരവാഹികളായ വി.വി. ശശികുമാർ, ജോസ് പീറ്റർ, സി.എസ്. ഗോപാലകൃഷ്ണൻ, ടി.ആർ. ശശിധരൻ, പി.എൻ. ശങ്കരൻ, ഇ.ജെ. ക്‌ളീറ്റസ്, സി.ഒ. കൊച്ചുമാത്യു, സി.ജെ. ജോസ് എന്നിവർ പ്രസംഗിച്ചു.
ക്ഷാമാശ്വാസ കുടിശ്ശികയും, പെൻഷൻ കുടിശ്ശികയും ഉടൻ അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: കെ.എം. ആന്റണി (പ്രസിഡന്റ്), ജോസ് പീറ്റർ (സെക്രട്ടറി), സി.എസ്. ഗോപാലകൃഷ്ണൻ (ട്രഷറർ), എം.എൻ. വാസു, സി.ഒ. കൊച്ചുമാത്യു, സി.കെ. സുഭദ്രകുട്ടിഅമ്മ, പി.എൻ. ശങ്കരൻ (വൈസ് പ്രസിഡന്റുമാർ), ഇ.ജെ. ക്‌ളീറ്റസ്, സി.ജെ. ജോസ്, പി.എസ്. മുസ്തഫ, എൻ.കെ. പ്രകാശൻ (ജോയിന്റ് സെക്രട്ടറിമാർ). സംസ്ഥാന കമ്മിറ്റിയിലേക്ക് ടി.ആർ. ശശിധരനെയും തെരഞ്ഞെടുത്തു.