വടക്കാഞ്ചേരി: മേടമാസത്തിലെ അവിട്ടം നാളിൽ ഊത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ചടങ്ങുകൾ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. രാവിലെ ഗണപതി ഹോമത്തിനു ശേഷം വിശേഷാൽ പൂജകളും അഭിക്ഷേകങ്ങളും നടന്നു. തന്ത്രി പൂജയ്ക്ക്‌ശേഷം കളഭാഭിക്ഷേകവും കല്ലൂർ ഉണ്ണിക്കൃഷ്ണമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളത്തോടെ ഗജവീരൻമാരുടെ അകമ്പടിയോടെ കാഴ്ച്ച ശീവേലി നടന്നു. പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. ഗജവീരൻമാരുടെ അകമ്പടിയോടെ പാണ്ടി മേളം, സന്ധ്യയ്ക്ക് ദീപാരാധന, നിറമാല, സമ്പൂർണ്ണ നെയ് വിളക്ക്, തായമ്പക, കൊമ്പ് പറ്റ്, കുഴൽ പറ്റ് എന്നിവയും കോങ്ങാട് മധുമാരാരുടെ നേതൃത്വത്തിൽ ഗംഭീര പഞ്ചാരിമേളവും തുടർന്ന് കോമരത്തിന്റെ കൽപ്പനയും നടന്നു.