കൊടുങ്ങല്ലൂർ: ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാത അധികൃതരുടെയും കരാറുകാരുടെയും പ്രവർത്തനങ്ങളിൽ പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. നഗരസഭയിലെ എൽ.ഡി.എഫ്, ബി.ജെ.പി, കോൺഗ്രസ് അംഗങ്ങളാണ് ദേശീയപാത അധികൃതരുടെയും കരാറുകാരന്റെയും നടപടികളെ വിമർശിച്ച് നഗരസഭാ കൗൺസിൽ യോഗത്തിൽ രംഗത്തെത്തിയത്. ജനജീവിതം ദുസഹമാക്കുന്ന ദേശീയപാത അധികൃതരുടെയും കരാറുകാരന്റെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു മണിക്ക് നഗരസഭയുടെ നേതൃത്വത്തിൽ ദേശീയപാത അധികൃതരുടെയും ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെയും യോഗം ചേരാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ദേശീയപാത അധികൃതരെയും കരാറുകാരെയും പൊലീസ്, ആർ.ടി.ഒ തുടങ്ങിയ ഉദ്യോഗസ്ഥരെയും യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന് മുൻ ചെയർമാൻ കെ.ആർ. ജൈത്രൻ നിർദ്ദേശിച്ചു.
ഗതാഗത സംവിധാനത്തിൽ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് ടി.എസ്. സജീവനും ആവശ്യപ്പെട്ടു. ചെളിയും സിമന്റ് മിശ്രിതവും കാനയിലേക്ക് ഒഴുക്കി പുഴ മലിനസമാക്കുന്ന നടപടിക്കെതിരെ നഗരസഭാ ശക്തമായ നിലപാട് എടുക്കണമെന്ന് വി.എം. ജോണി ആവശ്യപ്പെട്ടു. കെ.എസ്. കൈസാബ്, പി.എൻ. വിനയചന്ദ്രൻ, ശാലിനി വെങ്കിടേഷ്, ഒ.എൻ. ജയദേവൻ, ബീന ശിവദാസ് എന്നിവരും ബൈപ്പാസ് നിർമ്മാണ അനുബന്ധിച്ചുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് വിശദീകരിച്ചു. ചെയർപേഴ്‌സൺ ടി.കെ. ഗീത അദ്ധ്യക്ഷയായി.

യോഗത്തിൽ ഉയർന്ന പരാതികൾ