arts-day
മാല്യങ്കര എസ്.എം.ഐ.എം.ടി എൻജിനിയറിംഗ് കോളേജിലെ ആർട്‌സ് ഡേ സമന്വയ 2കെ24 ചലച്ചിത്ര സംവിധായകൻ ജിതിൻരാജ് ഉദ്ഘാടനം ചെയ്യുന്നു.

മാല്യങ്കര: എസ്.എം.ഐ.എം.ടി എൻജിനിയറിംഗ് കോളേജിലെ ആർട്‌സ് ഡേ സമന്വയ 2കെ24 ചലച്ചിത്ര സംവിധായകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ജിതിൻരാജ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ പി.ബി. രതീഷ്‌കുമാർ അദ്ധ്യക്ഷനായി. എച്ച്.എം.ഡി.പി സഭാ സെക്രട്ടറി ഡി. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.എം കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത, പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ കെ.പി. പ്രതീഷ്, പി.ടി.എ വൈസ് പ്രസിഡന്റ് ഡോ. രേഖ ദേവദാസ്, കോളേജ് യൂണിയൻ ചെയർമാൻ സി.എ. അമീൻ ഫാരീസ്, സ്റ്റാഫ് അഡൈ്വസർ കെ.എസ്. ശ്യാംകുമാർ എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പി. ആത്മാറാം സ്വാഗതവും ആർട്‌സ് ക്ലബ് സെക്രട്ടറി ജിതിൻകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.