pazhuvil-temple
പഴുവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറുന്നു.

പഴുവിൽ: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമഹോത്സവത്തിന് കൊടിയേറി. തന്ത്രി ചെറുകുന്നത്ത് വിഷ്ണുനാരായണൻ നമ്പൂതിരി കൊടിയേറ്റ ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്ര സമിതി ഭാരവാഹികളായ പി.എ. ദേവിദാസ്, എം.എൽ. സുബ്രഹ്മണ്യൻ, ഇ.സി. അനിൽ, ദേവസ്വം ഓഫീസർ പി.യു. നന്ദകുമാർ എന്നിവർ നേതൃത്വം നൽകി. രാത്രി ആവണങ്ങാട്ടു കളരി സർവതോഭദ്രം കലാകേന്ദ്ര ശ്രീരാമപട്ടാഭിഷേകം കഥകളി അവതരിപ്പിച്ചു. ഇന്ന് രാവിലെ കാഴ്ചശീവേലി തുടർന്ന് പഴുവം സംഗീതോത്സവം നടക്കും. മേയ് എട്ടിനാണ് മഹോത്സവം. അന്നേ ദിവസം രാവിലെ അഞ്ച് ആനകളോടെ കാഴ്ചശീവേലി, വൈകിട്ട് കൂട്ടി എഴുന്നള്ളിപ്പ്, ചെണ്ടമേളം, രാത്രി പള്ളിവേട്ട എഴുന്നെള്ളിപ്പ് എന്നിവയുണ്ടാവും.