1

തൃശൂർ: സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കർഷകർക്ക് സബ്‌സിഡി നൽകുന്നു. പായ്ക്ക് ഹൗസ്, സംയോജിത, ഇന്റഗ്രേറ്റഡ് പായ്ക്ക് ഹൗസ്, പ്രീ കൂളിംഗ് യൂണിറ്റ്, കോൾഡ് റൂം (സ്റ്റേജിംഗ്), മൊബൈൽ പ്രീ കുളിംഗ് യൂണിറ്റ്, കോൾഡ് സ്റ്റോറേജ് (ടൈപ്പ് 1, ടൈപ്പ് 2), റീഫർ വാൻ, ഗുണമേന്മ പരിശോധന ലാബ് (ക്വാളിറ്റി കൺട്രോൾ /അനാലിസിസ് ലാബ്), കൂൺ ഉത്പാദന യൂണിറ്റ് എന്നിവക്കാണ് സബ്‌സിഡി. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 100 ശതമാനവും സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും 35 മുതൽ 40 ശതമാനവും സബ്‌സിഡി ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 10. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8086606434.