ayayanthole

തൃശൂർ: കൽവെർട്ട് നിർമ്മാണം അപകടക്കെണി. അയ്യന്തോൾ പള്ളിക്കു മുന്നിൽ കൽവെർട്ട് നിർമ്മിക്കുന്നിടത്താണ് അപകടം പതിവാകുന്നത്. പടിഞ്ഞാറു ഭാഗത്തേക്ക് ദിശ കാണിക്കേണ്ട ബോർഡ് തെറ്റായി കിഴക്ക് ഭാഗത്തേക്കാണ് തിരിച്ചു വച്ചിരുന്നത്. ബുധനാഴ്ച പുലർച്ചെ ഒരു ബൈക്കും, സ്‌കൂട്ടറും ഇവിടെ അപകടത്തിൽപെട്ടിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായാണ് രക്ഷപെട്ടത്. അപകടം സംഭവിച്ചപ്പോൾ ദിശാ ബോർഡ് എടുത്തു മാറ്റിയതായും പറയുന്നു. കരിങ്കല്ലും, കൂറ്റൻ കോൺക്രീറ്റ് സ്ലാബുകളും റോഡിനു നടുവിൽ ഇപ്പോഴും കൂട്ടിയിട്ടിരിക്കുകയാണ്. രാത്രിയിലും ഡ്രൈവർമാർക്ക് പെട്ടെന്ന് കാണാവുന്ന വിധം സുരക്ഷാ സംവിധാനം സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തം ഉണ്ടായേക്കുമെന്നും പരിഹാരം കാണണമെന്നും ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ ചെയർമാൻ ജയിംസ് മുട്ടിക്കൽ ആവശ്യപ്പെട്ടു.