h

വാഗസ് ഒരുക്കുന്ന രണ്ടാമത് അഖിലകേരള പടിയത്ത് പുത്തൻകാട്ടിൽ ഇബ്രാഹിംകുട്ടി സാഹിബ് മെമ്മോറിയൽ ഫുട്ബാൾ മേള വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരൂപ്പടന്ന : വാഗസ് ഒരുക്കുന്ന രണ്ടാമത് അഖിലകേരള പടിയത്ത് പുത്തൻകാട്ടിൽ ഇബ്രാഹിംകുട്ടി സാഹിബ് മെമ്മോറിയൽ ഫുട്ബാൾ മേള വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷനായി. ബാലതാരം ഡാവിഞ്ചി സന്തോഷ് മുഖ്യാതിഥിയായി. മുഖ്യ രക്ഷാധികാരി ഫസൽ പുത്തൻകാട്ടിൽ, കുട്ടൻ അപ്പാട്ട്, സുഗതൻ മണലിക്കാട്ടിൽ, വി.ഐ. അഷ്‌റഫ്, കെ.എം. ഷമീർ, മനോജ് അന്നിക്കര, ഫഹദ് പുളിക്കൻ, നൂറുദ്ധീൻ, സമദ് എന്നിവർ സംസാരിച്ചു. നിർദ്ധന വൃക്ക രോഗികൾക്ക് 1000 ഡയാലിസിസ് കിറ്റ് നൽകുന്നതിന് ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ടൂർണമെന്റ്.