തൃശൂർ : തപസ്യ സംസ്ഥാന വാർഷിക പൊതുസഭ നാളെ തൃശൂരിൽ നടക്കും. എഴുത്തുകാരി ഡോ.സുവർണ നാലപ്പാട്ട് ഉദ്ഘാടനം ചെയ്യും. പുതിയ സംസ്ഥാന ഭാരവാഹികളെ യോഗം തെരഞ്ഞെടുക്കും. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടും കണക്കുകളും അവതരിപ്പിക്കും.മോത്തി മഹലിലാണ് സമ്മേളനം. ജില്ലാ സമിതികളിൽ നിന്നുള്ള 150 പ്രതിനിധികളാണ് പങ്കെടുക്കുക. തപസ്യ സ്ഥാപനത്തിന്റെ സുവർണ ജൂബിലി വർഷാചരണത്തിന് ഫെബ്രുവരിയിൽ തുടക്കമാകും. ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി പരിപാടികൾ സംബന്ധിച്ച ചർച്ചകളും പൊതുസഭയിൽ നടക്കുമെന്ന് പ്രസിഡന്റ് പ്രൊഫ.പി ജി ഹരിദാസ്, ജന.സെക്രട്ടറി കെ.ടി.രാമചന്ദ്രൻ എന്നിവർ പറഞ്ഞു.