1

തൃശൂർ: സംഗീതജ്ഞരുടെ ഗുരുവും മഹാസംഗീതജ്ഞനുമായിരുന്നു മാങ്ങാട് കെ. നടേശനെന്ന് കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി. കർണാടക സംഗീതജ്ഞൻ മാങ്ങാട് കെ. നടേശന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടക സംഗീതത്തിൽ ആഴത്തിലുള്ള അവഗാഹം ഉണ്ടായിരുന്ന അദ്ദേഹം സംഗീതത്തിനായി ജീവിതം സമർപ്പിച്ചു. ആലാപനത്തിൽ അദ്ദേഹം പുലർത്തിയിരുന്ന അതുല്യത തന്നെയായിരുന്നു മുഖമുദ്ര. സർവചരാചാരങ്ങളിലും സംഗീതം കണ്ടെത്തിയ അദ്ദേഹത്തിന്റെ കച്ചേരികൾ സംഗീതലോകത്തിന് മുതൽക്കൂട്ടായിരുന്നു. കേരള സംഗീത നാടക അക്കാദമി 2013 ൽ ഫെലോഷിപ്പും 2015ൽ സ്വാതി സംഗീത പുരസ്‌കാരവും നൽകി ഈ മഹാപ്രതിഭയെ നൽകി ആദരിച്ചിരുന്നുവെന്ന് കരിവെള്ളൂർ മുരളി അനുസ്മരിച്ചു.