intuc

തൃശൂർ: കേന്ദ്ര സംസ്ഥാന സർക്കാർ അനുകൂല തൊഴിലാളി സംഘടനകൾ, തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾ മറന്ന സാഹചര്യമാണ് രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നതെന്ന് സുന്ദരൻ കുന്നത്തൂള്ളി. കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ നിരന്തരമായി തൊഴിലാളികളുടെ ആനുകൂല്യം കവർന്നെടുക്കുന്ന നടപടിക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് ഐ.എൻ.ടി.യു.സി മുൻകൈയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.എൻ.ടി.യു.സി സ്ഥാപക ദിനത്തോട് അനുബന്ധിച്ച്, കെ. കരുണാകരൻ സ്മാരക ഹാളിൽ പതാക ഉയർത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന നിർവാഹക സമിതി അംഗം ആന്റണി കുറ്റക്കാരൻ, ടി.എം. കൃഷ്ണൻ ജില്ലാ ഭാരവാഹികളായ വി.എ. ഷംസുദ്ദീൻ, കെ.എൻ. നാരായണൻ, എ.ടി. ജോസ്, ജോൺസൻ ആവോക്കാരൻ, പി.ജി. സെബാസ്റ്റ്യൻ, എം.ആർ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.