1

തൃശൂർ: ഹജ്ജ് ഉംറ സേവന രംഗത്ത് കാൽ നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ഹാഷിമി ഹജ്ജ് ഉംറ സർവീസ് ഈ വർഷത്തെ ഹജ്ജ് യാത്ര ഉദ്ദേശിക്കുന്നവർക്കായി മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന സമ്പൂർണ ഹജ്ജ് പഠന ക്ലാസ്സിന് ഇന്ന് തുടക്കം കുറിക്കും. ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിൽ രാവിലെ ഒമ്പതിന് വാടാനപ്പിള്ളി മദാർ കോൺഫറൻസ് ഹാളിലും മേയ് 7, 8, 9 തീയതികളിൽ രാവിലെ ഒമ്പതിന് വടക്കെകാട് ടി.എം.കെ. ഹാളിലും ക്ലാസ് നടക്കും. ഹജ്ജ് ക്ലാസിന് ഹാഷിമി ചീഫ് അമീർ സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പിള്ളി നേതൃത്വം നൽകും. ഗവ. ഹജ്ജ് സെൽ വഴിയും പ്രൈവറ്റിലുമായി ഹജ്ജ് യാത്ര ഉദ്ദേശിക്കുന്ന എല്ലാവർക്കും ക്ലാസിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.