കൊടുങ്ങല്ലൂർ : നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്ര സുഗമമാക്കുന്നതിനുമായി മേയ് 15 ഓടെ ബൈപാസിലെ സർവീസ് റോഡുകൾ തുറക്കാൻ തീരുമാനം. നഗരസഭയുടെ നേതൃത്വത്തിൽ ഇന്നലെ വിളിച്ചു ചേർത്ത ദേശീയപാതാ അധികൃതരുടെയും കരാറുകാരുടെയും പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം. ബൈപാസ് വഴി പോയിരുന്ന വാഹനങ്ങൾ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇപ്പോൾ നഗരത്തിലൂടെയാണ് പോകുന്നത്. സി.ഐ. ഓഫീസിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള റോഡിന്റെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ അവിടെ മാത്രം സർവീസ് റോഡിലൂടെ വാഹനങ്ങൾ തിരിച്ചുവിടും.
നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് മേൽപ്പാലം നിർമ്മിക്കുന്നതിന് കേന്ദ്രസർക്കാരിൽ നിന്ന് ഇതുവരെയും അറിയിപ്പുകളൊന്നും ലഭിക്കാത്തതിനാൽ നിലവിലുള്ള രീതിയിൽ തന്നെ റോഡ് നിർമ്മിക്കും എന്നും ദേശീയപാതാ ലൈസൺ ഓഫീസർ അറിയിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത അദ്ധ്യക്ഷയായി. വി.എസ്. ദിനൽ, കെ.ആർ. ജൈത്രൻ, ടി.എസ്. സജീവൻ, വി.എം. ജോണി, ലത ഉണ്ണിക്കൃഷ്ണൻ, എൽസി പോൾ, ഒ.എൻ. ജയദേവൻ, നഗരസഭാ സെക്രട്ടറി എൻ.കെ. വൃജ, നഗരസഭാ കൗൺസിലർമാർ, പൊലീസ്, ആർ.ടി.ഒ ഉദ്യോഗസ്ഥർ, ദേശീയപാതാ അധികൃതർ, കരാർ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

യോഗത്തിലെ മറ്റ് തീരുമാനങ്ങൾ