എസ്.എൻ.ഡി.പി ദേവമംഗലം ശാഖയുടെ നേതൃത്ത്വത്തിൽ നടന്ന ശ്രീനാരായണ ഗുരുവിന്റെ ജന്മനക്ഷത്രചതയ ദിനാചരണത്തിൽ നിന്ന്.
കയ്പമംഗലം : ശ്രീനാരായണ ഗുരുവിന്റെ ജന്മനക്ഷത്രചതയ ദിനാചരണം നടത്തി. ദേവമംഗലം ക്ഷേത്രം ഗുരുമണ്ഡപത്തിൽ ക്ഷേത്രം ശാന്തി കുട്ടുവിന്റെ കാർമ്മികത്വത്തിൽ ഗുരുപൂജ, ജന്മനക്ഷത്ര പുഷ്പാഞ്ജലി, പ്രാർത്ഥന എന്നിവ നടന്നു. ദൈവദശകം തുടങ്ങി ഗുരുദേവകൃതികളുടെ സമൂഹാലാപനം നടത്തി. എസ്.എൻ.ഡി.പി ദേവമംഗലം ശാഖയുടെ നേതൃത്ത്വത്തിൽ നടന്ന ചടങ്ങിൽ ശാഖാ സെക്രട്ടറി ടി.എസ്. പ്രദീപ്, വൈസ് പ്രസിഡന്റ് കെ.ആർ. സത്യൻ, ക്ഷേത്രം പ്രസിഡന്റ് വി.കെ. ചന്ദ്രശേഖരൻ, സെക്രട്ടറി സി.കെ. രാമു, എ.വി. മല്ലിനാഥൻ, ടി.എം. മുരളി, ശാഖാ വനിതാസംഘം പ്രസിഡന്റ് രാജി ശ്രീധരൻ, നൈന കൊച്ചുതാമി, സജ്‌നി ഗോകുൽദാസ്, ഭവാനി ചന്ദ്രൻ എന്നിവർ സമൂഹപ്രാർത്ഥനയിൽ പങ്കെടുത്തു. പ്രസാദ വിതരണവും നടന്നു.