കുന്നംകുളം: എയ്യാൽ കാർത്തിയായനി ഭഗവതി ക്ഷേത്രത്തിൽ 10 വരെ നീണ്ടു നിൽക്കുന്ന കാർത്തിക ആറാട്ട് മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കും. 4 ന് വിശേഷാൽ പൂജകൾക്ക് , വൈകിട്ട് 7.30ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശ്രീരാജ് അഷ്ടമൂർത്തി നമ്പൂതിരിയുടെ താന്ത്രിക വിധിപ്രകാരം ദേവ ചൈതന്യം സപ്തവർണ്ണ കൊടി കൂറയിലേക്ക് ആവഹിച്ച് പ്രത്യേകം സജ്ജമാക്കിയ ധ്വജത്തിൽ ഉത്സവത്തിന് കൊടിയേറും. ആറാട്ട് മഹോത്സവം വരെ വിശേഷാൽ പൂജകളും, വിവിധ വാദ്യാഘോഷങ്ങളും നടക്കും. നിത്യവും രാവിലെ 7.30ന് ക്ഷേത്രക്കുളത്തിൽ ആറാട്ട് ഉണ്ടാകും. 9 ന് വലിയ ആറാട്ട് മഹോത്സവം, അപ്പുറത്ത് പഞ്ചാദ്യത്തിന്റെ അകംമ്പടിയിൽ തിരിച്ചെഴുന്നള്ളിപ്പ്, നിറപറയോടുകൂടി കൊടിമരച്ചുവട്ടിൽ ഭക്തജനങ്ങൾ ദേവിയെ എതിരേൽക്കും. പറവെപ്പിന് ശേഷം കൊടിയിറക്കം, 25 കലശം, പഞ്ചഗവ്യം, ഉച്ചപൂജ, ശ്രീഭൂതബലി, ശേഷം ബ്രാഹ്മിണിപ്പാട്ട് തുടങ്ങിയവയും ഉണ്ടാകും. വൈകിട്ട് 6 മണി മുതൽ പ്രാദേശിക പൂരങ്ങൾ ക്ഷേത്രത്തിൽ എത്തിത്തുടങ്ങും രാത്രി 7. 55 ന് നടക്കുന്ന കൂട്ടിയെഴുന്നെള്ളിപ്പിൽ 8 പ്രാദേശിക കമ്മിറ്റികളിൽ നിന്നായി 22 ഗജവീരന്മാർ അണിനിരക്കും. 10ന് പുലർച്ചെ 3ന് പ്രാദേശിക പൂരങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരും.രാവിലെ 5.20ന് കൂട്ടിനുള്ള പഞ്ചാരിമേളം തുടങ്ങിയവ നടക്കും. രാവിലെ 8.30 മുതൽ വടക്കേ നടക്കൽ മധുവേല, പതിനെട്ടാം കർമ്മം ദണ്ഡുപറി എന്നിവ ഉണ്ടാകും. ശേഷം ഭദ്രകാളി ക്ഷേത്രനട പുരയിൽ പറവെപ്പും നടക്കും. വിവിധ ദിവസങ്ങളിൽ ക്ഷേത്ര മൈതാനിയിൽ നാടകം, നൃത്ത നിർത്യങ്ങൾ തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. പരിപാടികൾ വിശദ്ധീകരിച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് എ.വി ബാലൻ, ജനറൽ സെക്രട്ടറി ടി. ആർ. രബീഷ്, മെമ്പർ സുനിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.