തൃശൂർ: കഥാകൃത്ത് സി.വി.ശ്രീരാമന്റെ ഓർമ്മയ്ക്കായ് അയനം സാംസ്‌കാരികവേദി ഏർപ്പെടുത്തിയ അയനം സി.വി.ശ്രീരാമൻ കഥാപുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2021 ജനുവരി മുതൽ 2024 മാർച്ച് വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള ചെറുകഥാസമാഹാരത്തിനാണ് അവാർഡ്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വായനക്കാർക്കും എഴുത്തുകാർക്കും പ്രസാധകർക്കും പുസ്തകമയക്കാം. പുസ്തകത്തിന്റെ നാല് കോപ്പികൾ വിജേഷ് എടക്കുന്നി, ചെയർമാൻ, അയനം സാംസ്‌കാരിക വേദി, ഡോ.സുകുമാർ അഴീക്കോട് ഇടം, ചേലൂർ സെവൻത് അവന്യൂ, റൂം നമ്പർ 5 സി , കോരപ്പത്ത് ലെയിൻ, തൃശൂർ20. ഫോൺ 9388922024 എന്ന വിലാസത്തിൽ ജൂൺ അഞ്ചിനകം ലഭിക്കണം.