heatwave

തൃശൂർ: ഉഷ്ണതരംഗം തുടരുന്നത് കാർഷിക മേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്ന് കൃഷി വിദഗ്ദ്ധർ. നിലവിലുള്ള ഉണക്കു ഭീഷണിക്കും വിളനഷ്ടത്തിനും പുറമെ ഭാവിയിലും വിളവ് കുറയാനിടയാക്കും. അത്യുഷ്ണം മണ്ണിന്റെ ഘടനയെയും സൂക്ഷ്മ മൂലകങ്ങളെയും നശിപ്പിക്കും.
നാണ്യവിളകളിൽ ജാതി, തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ എന്നിവയെയാണ് കൂടുതൽ ബാധിക്കുക. വിളകളുടെ അളവും വലിപ്പവും ഗുണവും കുറയുന്നത് കർഷകന്റെ വരുമാനത്തെ ബാധിക്കും. ചൂട് വർദ്ധിക്കുമ്പോൾ മണ്ണിലെ ജൈവാംശം വിഘടിച്ച് നശിക്കും. ചെടികളുടെ വളർച്ചയ്ക്കുള്ള സൂക്ഷ്മാണുക്കൾ ഇല്ലാതാകും. ജലാംശം പൂർണ്ണമായും വറ്റാതിരിക്കാൻ ഇലകളിലെ സൂക്ഷ്മ സുഷിരങ്ങൾ ചെടികൾ സ്വയം അടയ്ക്കുന്നതോടെ പ്രകാശസംശ്‌ളേഷണവും തകരാറിലാകും. ഇത് ചെടികളുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കും. ചൂടിനെ അതിജീവിക്കാൻ കൂടുതൽ ആഴത്തിലും പരപ്പിലും വേരുകൾ പടർത്തി ചെടികൾ പരമാവധി ജലം വലിച്ചെടുക്കുന്നത് വരൾച്ചയ്ക്ക് ആക്കം കൂട്ടും.

രോഗഭീതിയിൽ പച്ചക്കറിക്കൃഷി

പച്ചക്കറിക്കൃഷിയിൽ പൂക്കൾ പെട്ടെന്ന് കൊഴിയും. ചിലപ്പോൾ പരാഗരേണുക്കളുണ്ടാകില്ല. ഉള്ളത് കരിയും. വൈറസ് രോഗങ്ങൾ വ്യാപകമാകും. നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം ശക്തമാകും. വഴുതന, മുളക്, തക്കാളി തുടങ്ങിയവയ്‌ക്കെല്ലാം ചൂട് പ്രശ്‌നമാണ്. പച്ചക്കറിയുടെ ലഭ്യത കുറഞ്ഞു. വിലയും കൂടി.

മത്സ്യമേഖലയിൽ പ്രതിസന്ധി

ഉഷ്ണതരംഗം മൂലം മത്സ്യബന്ധന മേഖലയും പ്രതിസന്ധിയിൽ. കടൽമത്സ്യം വളരെ കുറഞ്ഞു. ചൂട് താങ്ങാനാകാതെ ആഴക്കടലിലേക്ക് മത്സ്യങ്ങൾ പോകുന്നതാണ് കാരണം. കടൽ മത്സ്യങ്ങളുടെ വില 30 ശതമാനം വർദ്ധിച്ചു. വിപണിയിലിപ്പോൾ കൂടുതലും വാള, തിലാപ്പിയ, കരിമീൻ തുടങ്ങിയ ശുദ്ധജല മത്സ്യങ്ങളാണ്.

പ്രശ്‌നപരിഹാരം അകലെ

കാലാവസ്ഥാ മാറ്റത്തെ തുടർന്നുള്ള പ്രശ്‌നം പരിഹരിക്കാൻ ചർച്ച നടക്കുമെങ്കിലും ശാശ്വത പരിഹാരമുണ്ടാകുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. കുറച്ചു വർഷമായി കോൾക്കൃഷി ഉൾപ്പെടെയുള്ളവ പ്രതിസന്ധിയിലാണ്. കൃഷിരീതിയിൽ ശാസ്ത്രീയമായ മാറ്റം കൊണ്ടുവരണം.

മ​ഴ​ ​മേ​യ് ​പ​കു​തി​യോ​ടെ

പാ​ല​ക്കാ​ട്ടെ​ ​ഉ​യ​ർ​ന്ന​ ​ചൂ​ടി​ന് ​സ​മാ​ന​മാ​യി​ ​തൃ​ശൂ​രി​ലും​ ക​ന​ത്ത​ ​ചൂ​ട്.​ ​​ക​ഴി​ഞ്ഞ​ 30​ ​വ​ർ​ഷ​ത്തെ​ ​ശ​രാ​ശ​രി​യി​ൽ​ ​നി​ന്ന് 4.5​ ​ഡി​ഗ്രി​യോ​ ​അ​തി​ന് ​മു​ക​ളി​ലോ​ ​തു​ട​ർ​ച്ച​യാ​യ​ ​ദി​വ​ങ്ങ​ളി​ൽ​ ​ചൂ​ട് ​കൂ​ടു​ന്ന​താ​ണ് ​ഉ​ഷ്ണ​ത​രം​ഗം.​ 2019​ൽ​ 40.4​ ​ഡി​ഗ്രി​ ​വ​രെ​ ​ചൂ​ട് ​ഉ​യ​ർ​ന്ന​തൊ​ഴി​ച്ചാ​ൽ​ ​ഇ​ക്കൊ​ല്ല​മാ​ണ് ​ഏറ്റവും കൂ​ടു​തൽ.​ ​ഏ​താ​ണ്ട് 40​ ​ഡി​ഗ്രി​ ​വ​രെ.​ ​കാ​ലാ​വ​സ്ഥാ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​നി​ല​വി​ലെ​ ​വി​ല​യി​രു​ത്ത​ൽ​ ​പ്ര​കാ​രം​ ​ഈ​ ​മാ​സം​ ​പ​കു​തി​യോ​ടെ​ ​മാ​ത്ര​മേ​ ​മ​ഴ​ ​പെ​യ്യാ​നി​ട​യു​ള്ളൂ.​ ​മേ​ഘാ​വൃ​ത​മാ​യ​ ​അ​ന്ത​രീ​ക്ഷ​മു​ണ്ടെ​ങ്കി​ലും​ ​പെ​യ്യു​ന്നി​ല്ല.​ ​ചി​ല​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ചെ​റു​താ​യി​ ​പെ​യ്‌​തെ​ങ്കി​ലും​ ​ഉ​ഷ്ണ​ത്തി​ന് ​ശ​മ​ന​മി​ല്ല.​ ​അ​ന്ത​രീ​ക്ഷ​ ​ആ​ർ​ദ്ര​ത​​ ​കൂ​ടു​ത​ലാ​ണ്.​ ​ഇ​ന്ന​ലെ​യും​ ​അ​ന്ത​രീ​ക്ഷം​ ​മേ​ഘാ​വൃ​ത​മാ​യി.

ചൂടും വരൾച്ചയും വേനൽക്കാല വിളകളെ വളരെ പ്രതികൂലമായി ബാധിക്കുന്നു. വിളസംരക്ഷണത്തിന് പുതയിടുന്നത് ഉൾപ്പെടെ ഫലവത്താക്കണം.

ഡോ.ടി.പ്രദീപ്കുമാർ
പച്ചക്കറി ശാസ്ത്ര വിഭാഗം മേധാവി
കാർഷിക സർവകലാശാല.