തൃശൂർ: പാലക്കാട്ടെ ഉയർന്ന ചൂടിന് സമാനമായി തൃശൂരിലും ഇത്തവണ കനത്ത ചൂട്. ഉഷ്ണതരംഗത്തിന്റെ പട്ടികയിൽ ജില്ലയും ഉൾപ്പെട്ടു. കഴിഞ്ഞ 30 വർഷത്തെ ശരാശരിയിൽ നിന്ന് 4.5 ഡിഗ്രിയോ അതിന് മുകളിലോ തുടർച്ചയായ ദിവങ്ങളിൽ ചൂട് കൂടുന്നതാണ് ഉഷ്ണതരംഗം. 2019ൽ 40.4 ഡിഗ്രി വരെ ചൂട് ഉയർന്നതൊഴിച്ചാൽ ഇക്കൊല്ലമാണ് കൂടുതലുണ്ടായത്. ഏതാണ്ട് 40 ഡിഗ്രി വരെ. കാലാവസ്ഥാ വിഭാഗത്തിന്റെ നിലവിലെ വിലയിരുത്തൽ പ്രകാരം ഈ മാസം പകുതിയോടെ മാത്രമേ മഴ പെയ്യാനിടയുള്ളൂ. മേഘാവൃതമായ അന്തരീക്ഷമുണ്ടെങ്കിലും പെയ്യുന്നില്ല. ചില സ്ഥലങ്ങളിൽ ചെറുതായി പെയ്‌തെങ്കിലും ഉഷ്ണത്തിന് ശമനമില്ല. അന്തരീക്ഷ ആർദ്രതയും കൂടുതലാണ്. ഇന്നലെയും അന്തരീക്ഷം മേഘാവൃതമായിരുന്നു.