career

തൃശൂർ: സിറ്റി സെന്ററിൽ ജൂൺ മൂന്നിന് പ്രവർത്തനം ആരംഭിക്കുന്ന നീറ്റ് മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് സെന്റർ സിയോൺ അക്കാഡമിയുടെ നേതൃത്വത്തിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും ആദരിക്കുന്നു. 22ന് രാവിലെ 9.30ന് സാഹിത്യ അക്കാഡമി ഹാളിലാണ് പരിപാടി. 25ന് രാവിലെ 9.30ന് തൃശൂർ പ്രസ് ക്ലബ് ഹാളിൽ കരിയർ ഗൈഡൻസ് ക്ലാസ്. നീറ്റ് പരീക്ഷ വീണ്ടുമെഴുതുന്നവർക്ക് പ്രത്യേകം കൗൺസലിംഗും നൽകും. 29ന് രാവിലെ 9.30ന് ഹോട്ടൽ പേൾ റീജൻസിയിൽ പ്ലസ്ടുവിന് ശേഷം ഇനിയെന്ത് എന്ന വിഷയത്തിലാണ് ക്ലാസ്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവർക്ക് പങ്കെടുക്കാം. പ്രൊഫസർ അജൽ ക്ലാസ് നയിക്കും.