ch

പെരുമ്പിള്ളിശ്ശേരി ഭുവനേശ്വരി ക്ഷേത്രോത്സവത്തിന് പ്രസിഡന്റ് പി.കെ. ലാലും ശാന്തി സന്തോഷും ചേർന്ന് കൊടിയേറ്റുന്നു.

ചേർപ്പ് : പെരുമ്പിള്ളിശ്ശേരി ഭുവനേശ്വരി ക്ഷേത്രോത്സവത്തിന് കൊടിയേറി. പ്രസിഡന്റ് പി.കെ. ലാൽ, ക്ഷേത്രം ശാന്തി സന്തോഷ് എന്നിവർ ചേർന്നാണ് കൊടിയേറ്റ് നടത്തിയത്. ഉത്സവ ദിവസമായ 13ന് രാവിലെ ഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, 11 മുതൽ പ്രസാദ ഊട്ട്, വൈകിട്ട് 3ന് എഴുന്നെള്ളിപ്പ്, 6ന് നാദസ്വരം, ദീപാരാധന, തായമ്പക, രാത്രി 7.30ന് പെരുമ്പിള്ളിശ്ശേരി പടിഞ്ഞാറെ സെന്ററിൽ നിന്ന് കാവടിയാട്ടം, 10ന് എഴുന്നെള്ളിപ്പ്, പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, മേളം എന്നിവയുണ്ടാകും. ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.