ch
ചേർപ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത ശിൽപ്പി ബസിന്റെ ചില്ല് തകർത്ത നിലയിൽ.

ചേർപ്പ് : അപകടത്തെതുടർന്ന് ചേർപ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസിന്റെ ചില് തകർത്ത നിലയിൽ. തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ശിൽപ്പി ബസിന്റെ മുൻവശത്തെ ചില്ലാണ് തകർത്തത്. വ്യാഴാഴ്ച കരുവന്നൂർ രാജ കമ്പനിക്ക് സമീപം കാറുമായി കൂട്ടി ഇടിച്ചതിനെ തുടർന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ബസ് ജീവനക്കാർ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സ്റ്റേഷന് മുന്നിൽ കിടക്കുന്ന ബസിന്റെ ചില്ല് തകർത്ത നിലയിൽ കണ്ടത്. ചില്ല് തകർക്കാൻ ഉപയോഗിച്ചതായി കരുതുന്ന കല്ലും ബസിനകത്ത് നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. ബസ് ഉടമ കെ.എ. നസീർ ജില്ലാ പൊലീസ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.