jubili

പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾ കെ.കെ.ടി.എം ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമിള ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ : പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സ്‌കൂൾ സ്ഥാപകനായ മുൻ കൃഷിമന്ത്രി വി.കെ. രാജന്റെ പത്‌നി സതി ടീച്ചർ ഭദ്രദീപം കൊളുത്തി. കെ.കെ.ടി.എം ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമിള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ ടി.എ. നൗഷാദ് അദ്ധ്യക്ഷനായി. പ്രൊഫ. വി.ആർ. ജയലക്ഷ്മി വിശിഷ്ടാതിഥിയായി. ഡോ. സുജാത രഘുനാഥ് മുഖ്യാതിഥിയായി. സ്‌കൂൾ സ്ഥാപകരിൽ ഒരാളായ ശക്തിധരൻ വാലിപ്പറമ്പിൽ, സംസ്ഥാന ഡോക്യുമെന്ററി അവാർഡ് നേടിയ നന്ദകുമാർ തോട്ടത്തിൽ, സംസ്ഥാന പൊലീസ് മെഡൽ നേടിയ മിഥുൻ ആർ. കൃഷ്ണ, യുവ കർഷകനുള്ള അവാർഡ് നേടിയ ശ്യാം മോഹൻ, സ്‌കൂളിലെ ഏറ്റവും ആദ്യത്തെ വിദ്യാർത്ഥി മധുമതി, സ്‌കൂൾ സുവർണ ജൂബിലി ലോഗോ നിർമ്മിച്ച സി.എസ്. പ്രസാദ് എന്നിവരെ ആദരിച്ചു.