ചാലക്കുടി: നോർത്ത് ചാലക്കുടിപോട്ട മഠത്തിൽക്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 6 മുതൽ 11 വരെ വിവിധ ചടങ്ങുകളോടെ നടക്കും. ഒന്നാം ദിവസം തിങ്കളാഴ്ച രാത്രി 7ന് കൊടിക്കൂറ സമർപ്പണവും 8 മണിക്ക് കൊടിയേറ്റവും നടക്കും. തുടർന്ന് നൃത്തനൃത്യങ്ങൾ. ചൊവ്വാഴ്ച രാവിലെ 7 ന് നാരായണീയ പാരായണം, 9.30 ന് വിശേഷാൽ സർപ്പപൂജ വഴിപാട് നൂറുംപാലും. രാത്രി 7 ന് കൈക്കൊട്ടിക്കളി, നൃത്തസന്ധ്യ. ബുധനാഴ്ച രാത്രി 8 ന് ബാലെ. നാലാം ദിവസം വ്യാഴാഴ്ച രാത്രി 7 ന് താലിവരവ്. 8ന് താലി എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ എത്തിച്ചേരും. വെള്ളിയാഴ്ച രാവിലെ 8.30ന് ശാസ്താവിന് പഞ്ചവിംശതി കലശാഭിഷേകം. രാത്രി 7.30 മുതൽ കൈക്കൊട്ടിക്കളി, സമാദരണം. 9 ന് പള്ളിവേട്ട പുറപ്പാട് ആരംഭിച്ച് 10 മണിക്ക് ക്ഷേത്രത്തിൽ തിരിച്ചെത്തും. പ്രധാന ദിവസമായ ശനിയാഴ്ച ഉച്ചയ്ക്ക് അമൃത ഭോജനം, വൈകിട്ട് 3 ന് ആറാട്ട് പുറപ്പാട്. ദേവിയുടെ തിടമ്പ് രഥത്തിൽ ചാലക്കുടിപ്പുഴയിലേയ്ക്ക് എഴുന്നള്ളിക്കും. രാത്രി 8ന് കൊടിയിറങ്ങും. ക്ഷേത്രം രക്ഷാധികാരി എൻ.കുമാരൻ, അരൂർ സജീവൻ ശാന്തി, പ്രസിഡന്റ് കെ.എസ്.രാജീവ്, വൈസ് പ്രസിഡന്റ് ടി.ആർ.പീതാംബരൻ, വി.പി.സജിത് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.