മാള : കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ കഴിഞ്ഞ പതിനഞ്ച് ദിവസം കുട്ടികൾക്കായി നടത്തിവന്ന നാടക പരിശീലനക്കളരിയുടെ സമാപനവും നാടക രാവും അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.ഡി. പ്രേംപ്രസാദ് അദ്ധ്യക്ഷനായി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ശശീധരൻ നടുവിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്യാമ്പ് ഡയറക്ടർ സലീഷ് പത്മിനി സുബ്രഹ്മണ്യവും ക്യാമ്പ് ലീഡർ സി.എസ്. നന്ദനയും റിപ്പോർട്ട് അവതരിപ്പിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജൊ, പഞ്ചായത്ത് വാർഡ് അംഗം ഷൈനി തിലകൻ, ജിനേഷ് ആമ്പല്ലൂർ, സി. മുകുന്ദൻ, ജയൻ കാളത്ത് എന്നിവർ സംസാരിച്ചു. നാടക പരിശീലനക്കളരിയിൽ പങ്കെടുത്ത അമ്പതോളം കുട്ടികൾ ചേർന്ന് മങ്കിയ എന്ന നാടകം അവതരിപ്പിച്ചു. നാടകരാവിൽ ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പ് ഭക്തി ക്രിയ എന്ന നാടകം അവതരിപ്പിച്ചു.