കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിന്റെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം തുടങ്ങി. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ കാര, അറപ്പക്കടവ്, പുതിയ റോഡ്, പെരിഞ്ഞനം ആറാട്ടുകടവ്, സമിതി ബീച്ച് എന്നിവിടങ്ങളിലാണ് കടൽ കരയിലേക്ക് കടന്നത്. ഇന്നലെ രാത്രി ഏഴരയോടെയാണ് കള്ളക്കടൽ പ്രകടമായി തുടങ്ങിയത്. വേലിയേറ്റ സമയം കൂടിയായതിനാൽ കള്ളക്കടൽ പ്രതിഭാസത്തിന് തീവ്രത ഏറുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. തീരപ്രദേശങ്ങളിലുളളവർ ജാഗ്രത പാലിക്കുന്നുണ്ട്.