തൃശൂർ: അമല മെഡിക്കൽ കോളേജിൽ വാതരോഗികളുടെ സംഘടനയായ ആസിഫിന്റെ പത്താം ദേശീയ സമ്മേളനവും സൗജന്യ പ്രചോദക പരിശീലന പരിപാടിയും നടത്തി. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, റുമറ്റോളജി വിഭാഗം മേധാവി ഡോ. പോൾ ടി. ആന്റണി, പി.ആർ.ഒ. ജോസഫ് വർഗീസ്, ആസിഫ് ദേശീയ പ്രസിഡന്റ് സൈജോ കണ്ണനായ്ക്കൽ, സംസ്ഥാന പ്രസിഡന്റ് നിഖിൽ ജോണി, ജില്ലാ പ്രസിഡൻ്റ് മെജോ തട്ടിൽ, ഡോ. ജയപ്രകാശ്, ഹരീഷ് ബാബു, ഡോ. ആൻലി കോശി എന്നിവർ പ്രസംഗിച്ചു.