തൃശൂർ: തൃശൂരിലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ വിമർശനത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെയുളള ആക്ഷേപം ആവർത്തിച്ച് സഹോദരിയും ബി.ജെ.പി നേതാവുമായ പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
'കൂടെനടന്ന് ചതിക്കുന്നവരാണ് തൃശൂരിലെ കോൺഗ്രസ് നേതാക്കൾ. ടി.എൻ.പ്രതാപൻ, എം.പി.വിൻസെന്റ് തുടങ്ങിയവർ (ഇവർ സയാമീസ് ഇരട്ടകളാണ് ). ഇത്തരം ചതിയന്മാർക്കെതിരെ പാർട്ടിയിൽ പരാതി കൊടുത്താൽ അത് എന്തെന്നുപോലും വായിക്കാതെ ചവറ്റുകൊട്ടയിൽ എറിയും. രമേശ് ചെന്നിത്തലയുടെ നോമിനിയായി ഡൽഹിയിൽ പോയ, ചെന്നിത്തലയെ ചതിച്ച് മുഖ്യമന്ത്രിയാകാൻ കരുക്കൾ നീക്കുന്ന കേരളത്തിൽ നിന്നുള്ള അഖിലേന്ത്യ കോൺഗ്രസ് ഗ്രൂപ്പ് നേതാവിന്റെ പിൻബലത്തിൽ ഇത്തരം ചതിയന്മാർക്ക് കൂടുതൽ സ്ഥാനങ്ങളും പാർട്ടിയിൽ ലഭിക്കും, അതാണ് കോൺഗ്രസ് ' എന്നാണ് കുറിപ്പിലെ ആരോപണം.