ചേർപ്പ് : ഉണക്ക വൈക്കോലിന് തീ ഇട്ടപ്പോൾ അതിൽ നിന്ന് തീ പടർന്ന് സമീപത്തെ ഓലമേഞ്ഞ വീട് കത്തിനശിച്ചു. ചേർപ്പ് പണ്ടാരച്ചിറ കണ്ണൻ തറവാട്ടിൽ കുട്ടപ്പന്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രി കത്തിനശിച്ചത്. കൊയ്ത്ത് കഴിഞ്ഞ പാടത്ത് വൈക്കോലിന് ഉടമകൾ തീവെച്ച് പോയിരുന്നു. ഇത് കത്തി പാടത്തിനോട് ചേർന്ന് നിൽക്കുന്ന വീട്ടിലേക്ക് പടരുകയായിരുന്നു. ഇവർ മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നതിനാൽ വീട്ടുകാരുണ്ടായിരുന്നില്ല. വീട്ടിലെ ഗൃഹോപകരണങ്ങളും കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.