kalidal

കൊടുങ്ങല്ലൂർ: മതിലകം നെഹ്റു യൂത്ത് സെന്ററിന്റെ സ്വപ്ന പദ്ധതിയായ സാംസ്‌കാരിക നിലയത്തിന്റെ കല്ലിടൽ കർമ്മം ആദ്യകാല രക്ഷാധികാരി ടി.കെ. വിജൻ തൊട്ടിപ്പുള്ളി നിർവഹിച്ചു. രുക്മിണി ബാലൻ, സിന്ധു രവീന്ദ്രൻ എന്നിവർ ചേർന്ന് നിലവിളക്ക് തെളിച്ചു. നിർമ്മാണക്കമ്മിറ്റി ചെയർമാൻ ബഷീർ വടക്കൻ അദ്ധ്യക്ഷനായി. ഫിനാൻസ് കമ്മിറ്റി ചെയർമാൻ വാച്ചേരി അബ്ദുറഹിമാൻ, പി.എസ്. മോഹൻ ദാസ്, അശോകൻ പുത്രോട്ട്, വാച്ചേരി യൂസഫ്, പ്രകാശൻ മണ്ടത്തറ, ശബരി, നൗഷാദ്, പ്രതാപൻ നെല്ലിക്കത്തറ തുടങ്ങിയവർ സംബന്ധിച്ചു.