കൊടുങ്ങല്ലൂർ: എറിയാട് മുതൽ അഴീക്കോട് വരെയുള്ള നാലര കിലോമീറ്റർ ദൂരം മാത്രം വികസിത മേഖലയിലേക്ക് മാറ്റിയത് ഈ പ്രദേശത്തെ കടൽ തീരം ഹോട്ട് പോയന്റായത് കൊണ്ടാണെന്നുള്ള സ്ഥലം എം.എൽ.എയുടെ വാദം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് അഴീക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.ജോൺ പറഞ്ഞു. അഴീക്കോട് മുതൽ എറിയാട് വരെയുള്ള തീരദേശ ഹൈവേ അലൈൻമെന്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നടത്തിവരുന്ന 19 ദിവസത്തെ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.പി.ജോൺ. വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. എം.എ.സുലൈമാൻ, വി.എ.മുഹമ്മദ് സഗീർ, റഷീദ അമീർ, കെ.എ.ഹനീഫ, സലാം അയ്യാരിൽ, അലി കുഞ്ഞി, വി.കെ.അബ്ദുൾ മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.
തീരദേശ ഹൈവേ അലൈൻമെന്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നടത്തിയ സമരം പി.പി.ജോൺ ഉദ്ഘാടനം ചെയ്യുന്നു.