കയ്പമംഗലം : വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റ് യൂത്ത് വിംഗ് സമ്മാന ഉത്സവ് രണ്ടാമത് ദൈ്വവാര നറുക്കെടുപ്പ് നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് എം.ബി.മുബാറക് അദ്ധ്യക്ഷത വഹിച്ചു. പള്ളിവളവിലെ പ്രദേശവാസികളും കുട്ടികളും വ്യാപാരികളുമാണ് രണ്ടാമത് ദൈ്വവാര നറുക്കെടുപ്പ് നടത്തിയത്. 10 ഗിഫ്റ്റും 10 ഗിഫ്റ്റ് വൗച്ചറുമാണ് നറുക്കെടുത്തത്. യൂണിറ്റ് ജനറൽ സെക്രട്ടറി എം.എസ്.സദൻ, യൂത്ത് വിംഗ് പ്രസിഡന്റ് ഹാഷിം, കെ.ആർ.സത്യൻ, അൻവർ മോടി, യു.വൈ.ഷമീർ, സലീഷ് , ട്രഷറർ ഷിബാദ്, ആഷിഫ, സമദ് സെൽഫി മൊബൈൽ, റഹീം സലാല, ഷാഹുൽ ഡാസിൽ എന്നിവർ നേതൃത്വം നൽകി. തുടർന്നും നറുക്കെടുപ്പ് നടക്കും. സെപ്തംബറിലാണ് മെഗാ നറുക്കെടുപ്പ്.