p

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ 164 വിവാഹങ്ങളും 500 ഓളം കുട്ടികളുടെ ചോറൂണും നടന്നു. ആകെ 66.57 ലക്ഷം രൂപയുടെ വരുമാനം വൈകിട്ട് വരെ വഴിപാട് കൗണ്ടർ വഴി ലഭിച്ചു.

പുലർച്ചെ മൂന്നിന് നിർമ്മാല്യം മുതൽ ദർശനത്തിന് വലിയ തിരക്കായിരുന്നു. മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു. തിരക്ക് നിയന്ത്രിക്കാനായി ഭക്തരെ കൊടിമരം വഴി നേരിട്ട് നാലമ്പലത്തിലേയ്ക്ക് പ്രവേശിപ്പിച്ചു.
വരിയിൽ നിൽക്കാതെ അഞ്ച് പേർക്ക് ദർശനം നടത്താൻ സാധിക്കുന്ന 4,500 രൂപയുടെ നെയ് വിളക്ക് 107 പേരും ഒരാൾക്ക് ദർശനം നടത്താൻ സാധിക്കുന്ന 1000 രൂപയുടെ നെയ് വിളക്ക് 1,517പേരും ശീട്ടാക്കി. ഈ ഇനത്തിൽ മാത്രം 20 ലക്ഷം ലഭിച്ചു. 5.6 ലക്ഷം രൂപയുടെ പാൽപ്പായസവും 1.8 ലക്ഷത്തിന്റെ നെയ് പായസവും ഭക്തർ ശീട്ടാക്കി. തുലാഭാരം വഴിപാട് നടത്തിയ വകയിൽ 19.28 ലക്ഷം ലഭിച്ചു.

എ​ൻ.​എ​ച്ച്.​ ​അ​ൻ​വ​ർ​ ​ട്ര​സ്റ്റ്
മാ​ദ്ധ്യ​മ​പു​ര​സ്‌​കാ​രം
എം.​ജി.​ ​രാ​ധാ​കൃ​ഷ്ണ​ന്

കൊ​ച്ചി​:​ ​കേ​ബി​ൾ​ ​ടി.​വി​ ​ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​(​സി.​ഒ.​എ​)​ ​ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള​ ​എ​ൻ.​എ​ച്ച്.​ ​അ​ൻ​വ​ർ​ ​ട്ര​സ്റ്റി​ന്റെ​ ​ആ​റാ​മ​ത് ​മാ​ദ്ധ്യ​മ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ടെ​ലി​വി​ഷ​ൻ​ ​മാ​ദ്ധ്യ​മ​രം​ഗ​ത്തെ​ ​സ​മ​ഗ്ര​ ​സം​ഭാ​വ​ന​യ്ക്കു​ള്ള​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​മു​തി​ർ​ന്ന​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും​ ​ഏ​ഷ്യാ​നെ​റ്റ് ​ന്യൂ​സ് ​ചീ​ഫ് ​എ​ഡി​റ്റ​റു​മാ​യി​രു​ന്ന​ ​എം.​ജി.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​അ​ർ​ഹ​നാ​യി.​ 25,000​ ​രൂ​പ​യും​ ​ശി​ല്പ​വും​ ​ഫ​ല​ക​വു​മാ​ണ് ​പു​ര​സ്‌​കാ​രം.
സാ​റ്റ​ലൈ​റ്റ് ​ചാ​ന​ലു​ക​ളി​ലെ​ ​മി​ക​ച്ച​ ​ന്യൂ​സ് ​സ്റ്റോ​റി​ക്കു​ള്ള​ 10,000​ ​രൂ​പ​യും​ ​ശി​ല്പ​വും​ ​ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​ ​പു​ര​സ്‌​കാ​രം​ ​ഏ​ഷ്യാ​നെ​റ്റ് ​ന്യൂ​സ് ​ചീ​ഫ് ​റി​പ്പോ​ർ​ട്ട​ർ​ ​ശ്രാ​വ​ൺ​ ​കൃ​ഷ്ണ​യ്ക്കാ​ണ്.​ ​ഏ​ഷ്യാ​നെ​റ്റ് ​ന്യൂ​സി​ലെ​ ​ചീ​ഫ് ​റി​പ്പോ​ർ​ട്ട​ർ​ ​സു​ഹൈ​ൽ​ ​അ​ഹ​മ്മ​ദ് ​പ്ര​ത്യേ​ക​ ​ജൂ​റി​ ​പ​രാ​മ​ർ​ശം​ ​നേ​ടി.
കേ​ബി​ൾ​ ​ടി.​വി​ ​ചാ​ന​ലു​ക​ളി​ലെ​ ​മി​ക​ച്ച​ ​റി​പ്പോ​ർ​ട്ട​ർ​ക്കു​ള്ള​ ​പു​ര​സ്‌​കാ​രം​ ​ദൃ​ശ്യ​ ​ന്യൂ​സി​ലെ​ ​ജോ​ജു​ ​ജോ​സ​ഫി​നാ​ണ്.​ ​മി​ക​ച്ച​ ​വി​ഷ്വ​ൽ​ ​എ​ഡി​റ്റ​ർ​ക്കു​ള്ള​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​വ​യ​നാ​ട് ​വി​ഷ​ൻ​ ​ചാ​ന​ലി​ലെ​ ​പ്ര​ശോ​ഭ് ​ജ​യ​കു​മാ​റും​ ​മി​ക​ച്ച​ ​ക്യാ​മ​റ​ ​പേ​ഴ്‌​സ​ണു​ള്ള​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​ഷീ​ല​റ്റ് ​സി​ജോ​യും​ ​അ​ർ​ഹ​നാ​യി.​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​കൃ​ഷ്ണ​ദാ​സ് ​പു​ലാ​പ്പ​റ്റ,​ ​എം.​എ​സ്.​ ​ബ​നേ​ഷ്,​ ​എ​ൻ.​ഇ.​ ​ഹ​രി​കു​മാ​ർ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ജൂ​റി​യാ​ണ് ​പു​ര​സ്‌​കാ​ര​ ​ജേ​താ​ക്ക​ളെ​ ​നി​ർ​ണ​യി​ച്ച​ത്.​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​നാ​ളെ​ ​വൈ​കി​ട്ട് 3​ന് ​എ​റ​ണാ​കു​ളം​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​എ​ൻ.​എ​ച്ച്.​ ​അ​ൻ​വ​ർ​ ​അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങി​ൽ​ ​സാ​ഹി​ത്യ​കാ​ര​ൻ​ ​എ​ൻ.​എ​സ്.​ ​മാ​ധ​വ​ൻ​ ​വി​ത​ര​ണം​ ​ചെ​യ്യും.