തൃശൂർ: ലളിതകലാ അക്കാഡമിയുടെ ദിശ ആർട്ട് ഇന്റഗ്രേറ്റഡ് എഡ്യുക്കേഷണൽ ഔട്ട്‌റീച്ച് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചിയ്യാരത്തുള്ള ഗ്രീൻ വയലൻസ് സ്‌കൂൾ ഒഫ് ആർട്ട് ആൻഡ് ലിറ്ററേച്ചർ എന്ന സ്ഥാപനവുമായി സഹകരിച്ച് 6, 7, 8 തീയതികളിൽ അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ കുട്ടികളുടെ കലാപരിശീലന ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ പത്തിന് ക്യാമ്പിന്റെ ഉദ്ഘാടനം മേയർ എം.കെ. വർഗീസ് നിർവഹിക്കും. കേരള ലളിതകലാ അക്കാഡമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ അദ്ധ്യക്ഷനാകും. ഗ്രീൻ വയലൻസ് ഡയറക്ടർ ഡോ. ഡി. ഷീല, കോസ്റ്റ് ഫോർഡ് ഡയറക്ടർ ഡോ. എം.എൻ. സുധാകരൻ, കോർപ്പറേഷൻ കൗൺസിലർ ലിംന മനോജ്, ഇന്ത്യൻ ക്രെഡിറ്റ് സൊസൈറ്റി ഡയറക്ടർ ഡോ. എ.സി. ജോസ് എന്നിവർ പങ്കെടുക്കും.