1

തൃശൂർ: ഫാസ് നൃത്ത സംഗീത വിദ്യാലയത്തിന്റെ വാർഷികാഘോഷവും പ്രഥമ പനമ്പിള്ളി രാഘവമേനോൻ സ്മാരക പുരസ്‌കാര സമർപ്പണവും 11ന് ഫാസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരാവാഹികൾ അറിയിച്ചു. വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ രാഘവമേനോൻ സ്മാരക പുരസ്‌കാരം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് സമ്മാനിക്കും. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മന്ത്രി കെ. രാജൻ പുരസ്‌കാര സമർപ്പണം നടത്തും. സനീഷ് കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനാകും. വയലാർ ശരത്ചന്ദ്ര വർമ്മ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർമാൻ പനമ്പിള്ളി രാഘവമേനോന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്യും. വാർത്താ സമ്മേളനത്തിൽ അഡ്വ. ബിജു എസ്. ചിറയത്ത്, സുന്ദർദാസ്, അന്നമനട ബാബു രാജ്, സി. ശശിധരൻ എന്നിവർ പങ്കെടുത്തു.