പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്തിലെ ശാന്തിതീരം പൊതുശ്മശാനത്തിൽ മാലിന്യക്കൂമ്പാരമായി നിക്ഷേപിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പഞ്ചായത്ത് ശ്മശാനത്തിന് മുൻപിൽ ചൂലും കോരിയും കൊട്ടയുമായി പ്രതിഷേധ സമരം. ഹരിതകർമ്മ സേന വീടുകളിൽ നിന്നും പൊതുഇടങ്ങളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ ശ്മശാനത്തിനകത്തും ശ്മശാന പരിസരത്തും അലക്ഷ്യമായി കുന്നുകൂട്ടി ഇട്ടിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.
യൂത്ത് കോൺഗ്രസ് നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.എ.വി.യദുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ലാ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. എം.കെ.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. അശ്വിൻ ആലപ്പുഴ, ആന്റോ തൊറയൻ, മിനി ജോസ്, വിനയചന്ദ്രൻ, സുജിൽ കരിപ്പായി, റാനിഷ് രാമൻ, ആഷിക് ജോസ് എന്നിവർ സംസാരിച്ചു.