തൃശൂർ: പ്രഥമ തൃശൂർ കോർപറേഷൻ മേയർ ജോസ് കാട്ടൂക്കാരന്റെ നിര്യാണത്തിൽ അനുശോചിച്ച് സർവകക്ഷി അനുശോചനം ചേർന്നു. കോർപറേഷൻ ഓഫീസിന് മുന്നിൽ നടന്ന യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. കെ. മുരളീധരൻ എം.പി, മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ, അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ, എം.എം. വർഗീസ്, ബിജോയ് തോമസ്, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, സി.എച്ച്. റഷീദ്, സി.എ. റഷീദ്, കെ.ആർ. ഗിരിജൻ, പുഷ്പാംഗദൻ, ലോനപ്പൻ, ചക്കച്ചാംപറമ്പിൽ, സി.ഡി. ജോസ്, ജയിംസ് മുട്ടിക്കൽ, എം.എൽ. റോസി, ബി. ശശിധരൻ, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ഡോ. ഉസ്മാൻ, ഔസേപ്പ് ആന്റോ, പി.എം. ഏലിയാസ്, വർഗീസ് കണ്ടംകുളത്തി, റോയ് പെരിഞ്ചേരി, സിജോസ് ആലുക്കാസ്, ജോസ് മറോക്കി, ഐ.പി. പോൾ, സി.ഒ. ജേക്കബ്, രാജൻ പല്ലൻ, ജോൺസൺ കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി.