sn-trust
നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പറവകൾക്ക് ദാഹജലം നൽകുന്ന പദ്ധതി.

തൃപ്രയാർ: പറവകൾക്ക് ദാഹജലം ഒരുക്കി നാട്ടിക എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ്. ദാഹജലം നൽകാൻ നൂറിലധികം പാത്രങ്ങൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ ശേഖരിച്ചു. വിവിധ സ്ഥലങ്ങളിലും സ്വന്തം വീടുകളിലും അവ വെള്ളം നിറച്ചുവച്ചാണ് പറവകൾക്ക് ദാഹജലം നൽകുന്ന പരിപാടി സംഘടിപ്പിച്ചത്. ആദ്യത്തെ ദാഹജലത്തിനുള്ള പാത്രം എൻ.എസ്.എസ് വളണ്ടിയർ ശ്രീലക്ഷ്മിക്ക് കൈമാറി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ്, അദ്ധ്യാപകരായ ഇ.ബി. ഷൈജ, കെ.ജെ. സിന്ധു, നിശ പ്രഭ തുടങ്ങിയവർ സംബന്ധിച്ചു.