jobi
രക്ഷപ്പെടുത്തിയ പൊന്നുടുമ്പുമായി ജോബി

ചാലക്കുടി: ചാലക്കുടിച്ചന്തയിൽ വീണ്ടും പൊന്നുടുമ്പിന്റെ രക്ഷനായി ചുമട്ടുതൊഴിലാളി ജോബി. ഇന്നലെ ആക്രമിക്കാൻ വട്ടമിട്ടുപറന്ന കാക്കകളുടെ പിടിയിൽ നിന്നുമാണ് പൊന്നുടുമ്പിനെ രക്ഷപ്പെടുത്തിയത്.പിന്നീട് പതിവുപോലെ വനപാലകരെ ഏൽപ്പിച്ചു. ഇത് നാലാം തവണയാണ് യുവാവ് ഇത്തരത്തിൽ പൊന്നുടുമ്പുകളെ രക്ഷപ്പെടുത്തുന്നത്. എപ്പോഴും ആളുകളാൽ നിറയുന്ന മാർക്കറ്റിൽ പലപ്പോഴും സാധാരണ ഉടുമ്പുകൾ സ്ഥിരം കാഴ്ചയാണ്. ഇതിനിടെയാണ് പൊന്നുടുമ്പുകളും പ്രത്യക്ഷപ്പെടുന്നത്. ഇനിയും ഇത്തരത്തിൽ ജീവഹാനി നേരിടുന്ന ഉടുമ്പുകളെ രക്ഷപ്പെടുത്തുമെന്ന് വെട്ടുകടവ് സ്വദേശി ചിറമല ജോബി പറയുന്നു.