കൊടുങ്ങല്ലൂർ : വൈന്തല ജലശുദ്ധീകരണശാലയിൽ നിന്നും എറിയാട് കുറിഞ്ഞിപ്പുറം ടാങ്കിലേക്കുള്ള പ്രധാന 450 മി.മീ. ഗ്രാവിറ്റി മെയിൻ പൈപ്പ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ചന്തപ്പുര ജംഗ്ഷനിൽ മാറ്റി സ്ഥാപിക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ജലവിതരണം പൂർണമായും തടസ്സപ്പെടും. കൊടുങ്ങല്ലൂർ നഗരസഭാ പരിധിയിലെ മേത്തല സോണിലും എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലുമാണ് ജലവിതരണം മുടങ്ങുക. ഞായറാഴ്ച ജലവിതരണം ആരംഭിക്കുമെങ്കിലും പൂർവസ്ഥിതിയിലെത്താൻ മൂന്ന് ആഴ്ചയോളം സമയമെടുത്തേക്കും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് കൊടുങ്ങല്ലൂർ ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ചന്തപ്പുര ജംഗ്ഷനിലെ മേൽപ്പാലത്തിനായുള്ള തൂണിന്റെ പ്രവൃത്തിക്ക് തടസ്സമായി വന്നതിനാലാണ് നിലവിലുള്ള 450 എം.എം.ഡി.ഐ. പൈപ്പ് മാറ്റി സ്ഥാപിക്കുന്നത്. പഴയ പൈപ്പ് ലൈനിന് സമാന്തരമായി ഇതിനകം പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇനി ഇരുഭാഗത്തും പഴയ ലൈനുമായി കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തിയാണ് പൂർത്തീകരിക്കാനുള്ളത്.